Fincat

രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാർട്ടി വേണ്ട, ക്യാമറ വേണം: കർശന നിർദേശവുമായി പൊലീസ്

തിരുവനന്തപുരം: വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന് പിന്നാലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഡിജെ പാർട്ടികൾക്ക് പൊലീസിന്റെ കർശന നിയന്ത്രണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.

1 st paragraph

രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ പാടില്ല, പാർട്ടി നടക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണം, ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് നൽകിയത്. ഹോട്ടൽ നടത്തിപ്പുകാർക്ക് ഇതുസംബന്ധിച്ച് നോട്ടീസും നല്‍കും. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും.

2nd paragraph

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വൻ ലഹരി ഉപയോഗത്തിന് സാദ്ധ്യതയുള്ളത്കൊണ്ടാണ് പൊലീസ് ഇത്തരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.