Fincat

തേജസ് മലബാർ വിപ്ലവ ശതാബ്ദി സ്മരണിക പ്രകാശനം ഡിസംബർ 31ന്

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മഹത്തായ ഏടായ മലബാർ വിപ്ലവത്തിന് നൂറ് വർഷം പിന്നിടുന്ന സാ​ഹചര്യത്തിൽ തേജസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ശതാബ്ദി സ്മരണികയുടെ പ്രകാശനം ഡിസംബർ 31 നടക്കും. മലപ്പുറം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാളിൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുൻ രാജ്യസഭാ അം​ഗം സി ഹരിദാസ് സാഹിത്യകാരി പ്രഫസർ ആബിദ ഹുസൈന് നൽകി പ്രകാശനം ചെയ്യും.

1 st paragraph

ചരിത്ര വസ്തുതകളെ കണ്ടെടുത്ത് യുക്തിഭദ്രമായി കോർത്തെടുത്ത് പ്രതിവാദങ്ങളെ നിഷ്പ്രഭമാക്കി ചരിത്രത്തെ പുനസ്ഥാപിക്കുന്ന ലേഖനങ്ങളും നിരീക്ഷണങ്ങളുമടങ്ങുന്ന സ്മരണികയിൽ കേരളത്തിലെ പ്രമുഖ ചരിത്രകാരൻമാരും മാധ്യമ പ്രവർത്തകരും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും പങ്കാളികളായിട്ടുണ്ട്. കെ കെ എൻ കുറുപ്പ്, ഡോ. കെ എസ് മാധവൻ, സി ഹരിദാസ്, കെ ഇ എൻ, എം ടി അൻസാരി, എൻ പി ചെക്കുട്ടി, പ്രഫ. പി കോയ, ഡോ. ഷംഷാദ് ഹുസൈൻ, ഡോ. ഹുസൈൻ രണ്ടത്താണി, പി സുരേന്ദ്രൻ, വി എ കബീർ, എ പി കുഞ്ഞാമു, പി ടി കുഞ്ഞാലി, സി അബ്ദുൽ ഹമീദ് തുടങ്ങിയ പ്രതിഭാധനരുടെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ശതാബ്ദി സ്മരണികയുടെ പ്രധാന ഉള്ളടക്കം.

2nd paragraph

പോരാട്ട ഭൂമികളിലൂടെയുള്ള സഞ്ചാരം, പോരാട്ട നായകരെക്കുറിച്ച ആഖ്യാനങ്ങൾ, മലബാർ വിപ്ലവത്തിന്റെ മതനിരപേക്ഷ മുഖത്തിന് അടിവരയിടുന്ന അനുഭവങ്ങൾ, ഇന്ന് അധികാര രാഷ്ട്രീയത്തിലെ നിയാമക ശക്തികളായ പലരും അന്ന് പുലർത്തിയ ബ്രിട്ടിഷ് രാജഭക്തിയെക്കുറിച്ചുള്ള തുറന്നെഴുത്ത്, ആശാന്റെ ‘ദുരവസ്ഥ’യുടെ ദുരവസ്ഥ വരച്ചുകാട്ടുന്ന പഠനം, സംഘപരിവാര നുണക്കഥകളെ തുറന്നുകാട്ടുന്ന ലേഖനങ്ങൾ, പടപ്പാട്ടുകളുടെ ഇശലുകൾ എന്നിവയും ശതാബ്ദി സ്മരണികയുടെ ഉള്ളടക്കമാണ്.

പി ഉബൈദുല്ല എംഎൽഎ, ചരിത്രകാരന്മാരായ ഡോ. കെ എസ് മാധവൻ, ഡോ. പി ശിവദാസൻ, ഡോ. ഹുസെെൻ രണ്ടത്താണി, ഇ എം അബ്ദുറഹ്‌മാൻ, സി പി മുഹമ്മദ് ബഷീർ, ആബിദ ഹുസൈൻ, സി അബ്ദുൽ ഹമീദ് മാസ്റ്റർ, പി എ എം ഹാരിസ്, എഴുത്തുകാരായ എൻ പി ചെക്കുട്ടി, ഡോ. പി ഇബ്രാഹിം, ഡോ. ജമീൽ അഹ്‌മദ് എന്നിവർ പങ്കെടുക്കും.