തിരൂരിൽ പുതുവത്സര ആഘോഷത്തിന് കർശന നിയന്ത്രണം
തിരൂര്‍: പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തിരൂര്‍ ഡിവൈഎസ്പി പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന്
തിരൂര്‍ ഡിവൈഎസ്പി വ്യക്തമാക്കി. ഹോട്ടലുകള്‍, ക്ലബുകള്‍, ടര്‍ഫുകള്‍ എന്നിവ രാത്രി 10.00 വരെ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ വെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
ആഘോഷങ്ങള്‍ മത രാഷ്ട്രീയ , സാമുദായിക , സാംസ്‌കാരിക , സാമൂഹിക കൂടിച്ചേരലുകള്‍ എന്നിവ രാത്രി 10 മണിക്ക് ശേഷം അനുവദിക്കുന്നതല്ല. ബീച്ചുകള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ് ഉണ്ടാകും. അടിയന്തിര ഘട്ടങ്ങളിലുള്ള യാത്രകള്‍ക്ക് സത്യവാങ്മൂലം കൈയ്യില്‍ കരുതണം. തട്ടുകടകള്‍ മറ്റു താല്‍ക്കാലിക കടകള്‍ എന്നിവ രാത്രി 10.00 മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ലഹരി ഉപയോഗം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി കര്‍ശന നടപടി സ്വീകരിക്കും.
ബൈക്ക് സ്റ്റന്‍ഡ്, ബൈക്ക് റേസ് എന്നിവയിലുള്‍പ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുക്കും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ , ശബ്ദ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ , ഹോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രാധാന നിരത്തുകളില്‍ പോലീസ് പിക്കറ്റുകള്‍ സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തിയറ്ററുകളില്‍ രാത്രികാല പ്രദര്‍ശനത്തിന് അനുമതി ഇല്ല. അതേസമയം ശബരി മല ശിവഗിരി തിര്‍ത്ഥാടകര്‍ക്ക് രാത്രി കാല യാത്ര ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു.