Fincat

ഗോവയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന്‍ (24), വിഷ്ണു (27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. ഇതില്‍ കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. ഇവരുടെ സുഹൃത്താണ് നിധിന്‍.

1 st paragraph

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഖില്‍, വിനോദ് കുമാര്‍ എന്നിവരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ അപകടം. അഖിലാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.

2nd paragraph

മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനാണ്. നിധിന്‍ദാസ് ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനും. അവധിക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രയില്‍ വിഷ്ണുവിനൊപ്പം മറ്റുള്ളവരും പോവുകയായിരുന്നു.

അവിടെ എത്തിയതിനു ശേഷം ഇവര്‍ ഒരു കാര്‍ വാടകയ്ക്ക് എടുത്ത് ഗോവ കാണാനിറങ്ങി. ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

വിഷ്ണുവും കണ്ണനും നിധിന്‍ദാസും സംഭവസ്ഥലത്തുതന്നെ മരിച്ചെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അഖിലിനെയും വിനോദ് കുമാറിനെയും ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.