സ്റ്റാർട്ടപ്പ് സംരംഭമായ സിയുസ് ലേണിംഗ് ആപ്പ് പുറത്തിറക്കി

.

മലപ്പുറം: ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ സാധാരണക്കാർക്കും പ്രാപ്യമാകും വിധം കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായി തുടങ്ങിയ സീയുസ് ലേണിംഗ് ആപ്പ് വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻ പുറത്തിറക്കി. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം വാര്യർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

കേരള സ്റ്റാർട്ടപ്പ് മിഷൻ സംരഭമായ സിയുസ് ലേണിംഗ് ആപ്പ് കോട്ടക്കൽ ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം. വാര്യർക്ക്നൽകി വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻപുറത്തിറക്കുന്നു.

സ്കൂൾ പഠനത്തോടൊപ്പം
ഉപരിപഠന സാധ്യതകളെയും സ്ഥാപനങ്ങളെയും കുറിച്ച് സാധാരണക്കാർക്ക് അറിവ് നൽകാൻ സീയുസ് ലേണിംഗ് ആപ്പിന് കഴിയുന്നുയെന്നതാണ് മറ്റ് വിദ്യാഭ്യാസ ആപ്പുകളിൽ നിന്ന് സീയുസിനെ വിത്യസ്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. അസാപ് മുൻ റിജിയണൽ ഹെഡ്സ്മിത സുകുമാരന്റെ നേതൃത്വത്തിൽ വിവിധ മേഖലയിലുള്ള പ്രഗൽഭരാണ് സീയുസ് ലേണിംഗ് ആപ്പ് വിഭാവനം ചെയ്തിട്ടുളളത്. ഇതിനായി രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളുമായി നേരിട്ട് ആശയ വിനിമയം നടത്തുകയുണ്ടായി.

പ്ലേ സ്റ്റോറിൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഏതൊരു കുട്ടിക്കും രാജ്യത്തെ 22000 ത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും 2000 ത്തോളം കോഴ്സുകളെയും കുറിച്ച് സൗജന്യമായി
വിവരം നേടാൻ കഴിയും. എല്ലാ സിലബസിൽ ഉള്ള ഒന്ന് മുതൽ 12 വരെ ക്ലാസിലുളവർക്ക്
പ്രയോജനമാകും വിധം രാജ്യത്തെ വിവിധ അധ്യാപകരുടെ ട്യുഷനും വ്യക്തിത്വ വികസനത്തിനും കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷിന്യം പ്രത്യേക പ്രാധ്യാനം നൽകും വിധമാണ് സിയുസ് ആപ്പ് ഒരുക്കിയിരിക്കുന്നത്.

കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്കിലെ ആർട്ടിഫിഷ്യൻ ഇൻറ്റലിജൻസ് മേഖലയിലെ എഞ്ചിനിയർമാരാണ് സിയുസ് ആപ്പിന് സാങ്കേതിക സഹായം നൽകുന്നത്.

കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആര്യവൈദ്യശാല ട്രസ്റ്റി പി. രാഘവ വാര്യർ, സി.ഇ.ഒ ഡോ. ജി.സി. ഗോപാല പിള്ള. പി.ആർ. ഒ എം.ടി. രാമകൃഷ്ണൻ ,
സ്റ്റാർട്ടപ്പ് മിഷൻ മലപ്പുറം റൗണ്ട് ടേബിൾ ചെയർമാൻ മുജീബ് താനാളൂർ,
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൺസൾറ്റന്റ് ഡോ.രാജേഷ് കരുവാത്ത് . നാഷണൽ പാരന്റ്സ് അസോസിയേഷൻ കോ-ഒഡിനേറ്റർ കെ.രാജേന്ദ്രൻ, സിയുസ് റിജിയണൽ ഹെഡ് ഹരിഷ് പോന്നത്ത് എന്നിവർ സംസാരിച്ചു.