ആലത്തിയൂർ സ്ക്കൂളിലെ ടി.വി മിൻഹക്ക് അഫ്മി ഗാല അവാർഡ്
തിരുർ: ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥിനി ടി.വി. മിൻഹക്ക് സെക്കൻ്ററി തലത്തിൽ പഠന മികവിനുള്ള അഫ്‌മിയുടെ (അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യൻ ഒറിജിൻ – യു എസ് എ ആൻ്റ് കനഡ) ഗാല അവാർഡ് 2021 കരസ്ഥമാക്കി.എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, ഹൈസ്കൂൾ തലത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് അഫ്മിയുടെ എജ്യുക്കേഷണൽ എക്സലൻസ് ഗാല പുരസ്കാരം ലഭിച്ചത്.
ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡ്, കേരള സ്ക്കൂൾ സംസ്ഥാന കലോത്സവം നാടക മത്സരം , ജില്ലാ തല പ്രദേശിക ചരിത്ര നിർമാണ മത്സരം എന്നിവയിലും ഉയർന്ന വിജയം നേടിയിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന മുപ്പതാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. കേരളത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മാത്രമാണ് അഫ്മി മെഡൽ ലഭ്യമായത്. സാക്ഷ്യപത്രം, സിൽവർ മെഡൽ, പ്രൈസ് മണി എന്നിവയാണ് ലഭിക്കുക. ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കൻ്ററി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മിൻഹ കല, മീഡിയ, സാമൂഹ്യ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമാണ്. വൈരങ്കോട് സ്വദേശിയും ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപകനുമായ ടി.വി. അബ്ദുൽ ജലീലിൻ്റെയും ആലത്തിയൂർ സ്ക്കൂൾ അധ്യാപികയും തിരുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ റംഷീദയുടെയും മകളാണ് മിൻഹ. സഹോദരങ്ങൾ: മിഷൽ ജലീൽ, മിവാൻ ജലീൽ.
ഫ