ബുറൈദ കൂട്ടായ്മയുടെ സ്‌നേഹസംഗമം
അല്‍ ഖസീമിലെ ബുറൈദയില്‍ ജോലി ചെയ്തിരുന്ന മുന്‍ പ്രവാസികളുടെ
 സ്‌നേഹസംഗമം പെരുവള്ളൂര്‍ പറമ്പില്‍ പീടികയില്‍  നടന്നു. പി. അബ്ദുല്‍ ഹമീദ്  എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പി.സി. സിദ്ധീഖ്,  അധ്യക്ഷത വഹിച്ചു .പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കലാംമാസ്റ്റര്‍ , എ.സി അബ്ദുറഹിമാന്‍ ഹാജി, കൊണ്ടാടന്‍ കോയമോന്‍, 


സി.പി അന്‍വര്‍സാദത്ത്, ഡോ. മാത്യൂതോമസ്,  ഷീബാരാമചന്ദ്രന്‍, ഹനീഫ ചെമ്പന്‍, മൊയ്തീന്‍ കുട്ടി കോ തേരി,സൈദ് കോഡൂര്‍,
 ഷിഹാബ് കോട്ട, സി.എം. ചെറുകര, ഇഖ്ബാല്‍, പള്ളിമുക്ക്, ഹംസ കളക്കണ്ടന്‍,  എന്നിവര്‍ സംസാരിച്ചു . ജനറല്‍ സെക്രട്ടറി ബദര്‍ പള്ളിമുക്ക്, സ്വാഗതവും അലി തോട്ടശ്ശേരിയറ, നന്ദിയും പറഞ്ഞു .സംഗമത്തോടനുബന്ധിച്ച് വിവിധകലാപരിപാടികളും മോട്ടിവേഷന്‍ക്ലാസുകളും നടന്നു.
