കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം എ പി അനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം നിർവ്വഹിച്ചു.
മലപ്പുറം: പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡുക്കള്‍ തടഞ്ഞു വെച്ച പിണറായി സര്‍ക്കാര്‍ സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തന്നെ തടഞ്ഞു വെക്കുന്ന കാലം വിദൂരമല്ലെന്ന് എ പി അനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ മൂന്നര ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ അകപ്പെട്ട പിണറായി സര്‍ക്കാര്‍ ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപ ചെലവ് വരുന്ന കെ റെയില്‍ പദ്ധതിയുമായി
രംഗത്ത് വന്നിരിക്കുന്നു.പെന്‍ഷന്‍ പോലും കൃത്യമായി നല്‍കാന്‍ കഴിയാത്ത സാമ്പത്തിക ദുസ്ഥിതിയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്താതിരിക്കാന്‍ പെന്‍ഷന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി പ്രസിഡന്റ് അഡ്വ.വി എസ് ജോയ് അധ്യക്ഷത വഹിച്ചു.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം പി വേലായുധന്‍, ഇ മുഹമ്മദ് കുഞ്ഞി,ഡോ.എം സി കെ ബഷീര്‍,വി പി ദിനേശ്,സി വിഷ്ണുദാസ് എന്നിവര്‍ സംസാരിച്ചു. മുല്ലശ്ശേരി ശിവരാമന്‍ നായര്‍ സ്വാഗതവും കെ എ സുന്ദരന്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡന്റ് ടി വിനയദാസ് അധ്യക്ഷത വഹിച്ചു.ഡി എ ഹരിഹരന്‍ മാസ്റ്റര്‍, വി എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. കെ പി എസ് ടി എ നേതാക്കളായ വി കെ അജിത് കുമാര്‍,ടി വി രഘുനാഥ്, കെ പി ഇ ഒ നേതാവ് എ മുഹമ്മദ് ബഷീര്‍, കെ ജി ഒ യു നേതാവ് പി ടി അബ്രഹാം എന്നിവരെ സംഘടനിയിലേക്ക് വരവേല്‍പ്പ് നല്‍കി.
വനിതാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍ ഉദ്ഘാടനം ചെയ്തു.വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ടി വനജടീച്ചര്‍ അധ്യക്ഷത വഹിച്ചു.