രണ്ടാം ഡോസ്‌ വാക്സിനേഷന്‌ മുന്നിട്ടിറങ്ങണം: സിപിഐ എം


മലപ്പുറം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ രണ്ടാംഡോസ്‌ സമയബന്ധിതമായി പൂർത്തിയാക്കാനും പൊതുജനങ്ങളിൽ വാക്‌സിനേഷൻ ഉറപ്പാക്കാനും പാർടി ഘടകങ്ങളും വർഗബഹുജന സംഘടനകളും മുന്നിട്ടിറങ്ങണമെന്ന്‌  സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


രാജ്യത്ത്‌ ഒമിക്രോൺ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. ദിനംപ്രതി കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ജില്ലയിലും കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. വൈറസിന്റെ വ്യാപനം കുറയ്ക്കാനുള്ള ഏക പ്രതിരോധ മാർഗമാണ്‌ കോവിഡ്‌ പ്രതിരോധ വാക്‌സിൻ.  
ആരോഗ്യവകുപ്പിന്റെ കണക്ക്‌ പ്രകാരം ജില്ലയിൽ 28.57 ശതമാനം പേർ ഇനിയും രണ്ടാംഡോസ്‌ വാക്‌സിൻ എടുക്കാനുണ്ട്‌. ഈ  സാഹചര്യത്തിൽ ജില്ലയിലെ രണ്ടാംഡോസ്‌ വാക്‌സിനേഷൻ 100 ശതമാനം പൂർത്തിയാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന്‌  ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു
യോഗത്തിൽ വി എം ഷൗക്കത്ത്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പി വാസുദേവൻ, പി കെ സൈനബ എന്നിവർ സംസാരിച്ചു.