ചര്‍ച്ചക്ക് വിളിക്കണം; ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍
മലപ്പുറം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് നഷ്ട പരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ സംഘടനാ പ്രതിനിധികളെ കൂടി ചര്‍ച്ചക്ക് വിളിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട പരിഹാര പാക്കേജ് അപര്യാപ്തമാണ്.കെട്ടിടം ഉള്‍ക്കൊള്ളുന്ന ഭൂമിക്ക് മാത്രമേ സര്‍ക്കാര്‍ വില കണക്കാക്കുന്നുള്ളൂ. കെട്ടിടത്തിനും നഷ്ടപരിഹാരം അനുവദിക്കണം.
സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.പി അലവിക്കുട്ടി, വൈസ് പ്രസിഡന്റ്മാരായ പി.എം.ഫാറൂഖ്, കെ എസ്. മംഗലം, സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി, അലിക്കുഞ്ഞ് കൊപ്പന്‍, റീഗള്‍ മുസ്തഫ, ജി.നടരാജന്‍, കെ.മുസ്തഫ ഹാജി, മുഹമ്മദ് യൂനുസ്.കെ, പി.ഗിരീഷ്, ഉമ്മര്‍ സബാന, കെ.ആലിക്കോയ ഹാജി, പി.ഉമ്മര്‍ ഹാജി, എം.ഹമീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി,പഞ്ചായത്ത് വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രിക്കും അസോസിയേഷന്‍ നിവേദനം നല്‍കി.