ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് നല്‍കിത്തുടങ്ങി
ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് നല്‍കിത്തുടങ്ങിയതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസായി കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത്. ഈ വിഭാഗത്തില്‍ പെടുന്ന രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ഒമ്പത് മാസം അല്ലെങ്കില്‍ 39 ആഴ്ച കഴിഞ്ഞ എല്ലാവര്‍ക്കും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടെത്തിയും ഓണ്‍ലൈന്‍ ബുക്കിങ് മുഖേനയും മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാം.
മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്നായി www.cow-in.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍, ഐഡികാര്‍ഡ് എന്നിവയുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ നല്‍കേണ്ടതില്ല. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ ഡോസ് സ്വീകരിക്കുന്നതിന്ന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടണം. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും വാക്‌സിന്‍ ലഭിക്കും.
ജനുവരി മൂന്ന് മുതല്‍ 15 വയസ്സ് കഴിഞ്ഞ കൗമാരക്കാരായ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 15 മുതല്‍ 18 വയസ്സ് വരെയുള്ള, 40,377 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് സമയമായിട്ടുള്ളവരും 15 മുതല്‍ 18 വയസ്സ് വരെയുള്ള കൗമാരക്കാരായ കുട്ടികള്‍ക്കും മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് യോഗ്യരായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കണം. 87 കേന്ദ്രങ്ങളില്‍ ഇന്ന് (ജനുവരി 11) വാക്‌സിന്‍ വിതരണം നടത്തും. ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗമായി എല്ലാവരും എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിനേഷനില്‍ മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പെരിന്തല്‍മണ്ണ നഗരസഭ, തിരൂര്‍ നഗരസഭ, നെടുവ, ചുങ്കത്തറ, പെരുമ്പടപ്പ്, കല്‍പകഞ്ചേരി, ചാലിയാര്‍, വാഴയൂര്‍ എന്നീ പഞ്ചയത്തുകളെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന വെളിയംങ്കോട്, വാഴക്കാട്, അരീക്കോട്, നന്നമ്മുക്ക്, ഒമാനൂര്‍, മാറഞ്ചേരി, ഒതുക്കുങ്ങല്‍, ആലംങ്കോട്, കൂട്ടായി, താനാളൂര്‍ എന്നീ പഞ്ചായത്തുകളില്‍ പ്രത്യേക ഇടപെടല്‍ നടത്തി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഉപഡയറക്ടറെ ചുമതലപ്പെടുത്തി.