Fincat

വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം സംഘര്‍ഷം

മലപ്പുറം: വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബാനറും കൊടികളും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ വണ്ടൂര്‍ പോലിസ് കേസെടുത്തു.

1 st paragraph

ആര്‍ക്കും പരിക്കുള്ളതായി അറിവില്ല.

2nd paragraph

ചെറുകോട് അങ്ങാടി പ്രദേശത്ത് നേരത്തെ കൊടിയും ബാനറും നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലവിലുണ്ട്. ഇടുക്കി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെയുണ്ടായിരുന്ന പ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്നത്.

പ്രദേശത്ത് ഒന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

രാവിലെ ഒരു സ്‌കൂള്‍ പഠിപ്പുമുടക്കുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രകടനത്തിനിടയില്‍ ഏതാനും കോണ്‍ഗ്രസ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. അതിനു പകരം വൈകീട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം സംഘടിപ്പിച്ചു. അതിനിടയില്‍ ഏതാനും ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നശിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.