പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: ഒ ബി സി മോര്‍ച്ച പ്രതിഷേധിച്ചു
മലപ്പുറം : പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രതിഷേധം. ബി ജെ പി ഒ ബി സി മോര്‍ച്ച ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റ് കവാടത്തില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍ രശ്മില്‍ നാഥ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഭരണകൂടം നടത്തിയ വീഴ്ച ഇന്ത്യയിലെ 140 കോടി ജനങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിജയകുമാര്‍ കാടമ്പുഴ അധ്യക്ഷത വഹിച്ചു. ഒ ബി സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ ദേവിദാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മനോജ് പാറശ്ശേരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പത്മകുമാര്‍ അമ്പാളി, ശശി പരമ്പാരത്ത് ഭാരവാഹികളായ സുബ്രഹ്മണ്യന്‍ കെ, വാസുദേവന്‍, പി വി സഹദേവന്‍, ഉണ്ണികൃഷ്ണന്‍, പ്രസാദ് വി എ എന്നിവര്‍ സംസാരിച്ചു.