Fincat

വളാഞ്ചേരിയിൽ 48 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിൽനിന്ന് 48 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പണവുമായി വന്ന തൃശ്ശൂർ തളി വലിയ പീടികയിൽ അബ്ദുൽഖാദറിനെ(38)വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, എസ്.ഐ. മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.

കഴിഞ്ഞദിവസം രാത്രി എട്ടിന് പട്ടാമ്പി റോഡിൽ കൊട്ടാരത്ത് നടന്ന പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കോട്ടയ്ക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.

പരിശോധനയ്ക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് കാറിന്റെ ഉൾവശവും വിശദമായി പരിശോധിക്കുകയായിരുന്നു. പണം കോടതിയിൽ ഹാജരാക്കി.