വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു

വളാഞ്ചേരി: കഞ്ഞിപുരയിൽ ടെമ്പോ ട്രാവലർ പൂർണമായും കത്തിനശിച്ചു, ആളപായമില്ല. കോയമ്പത്തൂരിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചോളം പേർ ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.

തിരൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു നാട്ടുകാരും തൊട്ടടുത്തുള്ള ഗാർഡനിൽ നിന്നും മോട്ടോർ ഉപയോഗിച്ചു തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.