റെയിൽവേയിൽ അവസരം

നോർത്തേണ്‍ റെയിൽവേയിലും വെസ്റ്റ് സെൻട്രൽ റെയിൽവേയിലും സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളാണ് ഉള്ളത്.
ലെവൽ 2, 3, 4, 5 തസ്തികകളിലാണ് അവസരം.

യോഗ്യത: ലെവൽ 2,3 തസ്തികയിലേക്ക് പ്ലസ്ടു/ തത്തുല്യം.
ലെവൽ 4, 5 തസ്തികകളിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
പ്രായം: 18- 25 വയസ് ഓണ്‍ലൈനായി അപേക്ഷിക്കണം.

നോർത്തേണ്‍ റെയിൽവേ
അത്‌ലറ്റിക്സ് (പുരുഷൻ)- മൂന്ന്, അ‌ത്‌ലറ്റിക്സ് (വനിത)- രണ്ട്, ക്രിക്കറ്റ് (പുരുഷൻ)- മൂന്ന്, വെയ്റ്റ് ലിഫ്റ്റിംഗ് (പുരുഷൻ)- രണ്ട്, ഹാൻഡ് ബോൾ (വനിത)- രണ്ട്, ബാസ്കറ്റ് ബോൾ (വനിത)- ഒന്ന്, വോളിബോൾ (പുരുഷൻ)- ഒന്ന്, ചെസ് (പുരുഷൻ)- ഒന്ന്, ബാസ്കറ്റ് ബോൾ (പുരുഷൻ)- ഒന്ന്, ബോഡി ബിൽഡിംഗ് (പുരുഷൻ)- രണ്ട്, ബോക്സിംഗ് (വനിത)- ഒന്ന്, കബഡി (വനിത)- രണ്ട് വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള വെബ്സൈറ്റ്:www.rrcnr.org. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 27.

ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ കായിക താരങ്ങൾ
പശ്ചിമബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിൽ കായതിക താരങ്ങൽക്ക് അവസരം. 10 ഒഴിവുണ്ട്. ആർച്ചറി (പുരുഷൻ), അ‌ത്‌ലറ്റിക്സ് (പുരുഷൻ, വനിത), ക്രിക്കറ്റ് (പുരുഷൻ), ഗോൾഫ് (പുരുഷൻ), ജിംനാസ്റ്റിക് (പുരുഷൻ) എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവസരം.

വിദ്യഭ്യാസ യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം.
പ്രായം: 18- 25 വയസ്.

അപേക്ഷാ ഫീസ്: വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ്. പോസ്റ്റൽ ഓർഡർ/ ഡിഡി വിഴിയാണ് ഫീസ് അടയ്ക്ക്മേടത്.

അപേക്ഷ തപാലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും http://www.clw.indinrailways .gov.inഎന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25.