കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

മലപ്പുറം: മുണ്ടുപറമ്പ്‌ ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.രണ്ടു പേരുടെ നില ഗുരുതരമാണ്.ഇതിൽ അഞ്ചു പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് എം ബി ഹോസ്പിറ്റലിൽ നിന്ന് നാലു ആംബുലൻസികളിലായി കൊണ്ടുപോയി.

കാറിലുണ്ടായിരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്.രക്ഷാപ്രവർത്തനത്തിന് മലപ്പുറം ഫയർ ഫോഴ്സും, പോലീസും മലപ്പുറം സ്റ്റേഷൻ യുണിറ്റ് ട്രോമ കെയറും  നേതൃത്യം നൽകി.വാഹന ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു.ഗതാഗതം വഴി തിരിച്ചു വിടുകയും അപകട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.