അന്തർ സർവ്വകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റിന്

തേഞ്ഞിപ്പലം : അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം കാലിക്കറ്റിന്. എം.ജി. സർവകലാശാല ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പഞ്ചാബിലെ സെൻ്റ് ബാബാ ബാഗ് സർവകലാശാലയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം പരാജയപ്പെടുത്തിയത്.
അഖിലേന്ത്യാ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കിരീടം ചൂടിയത്.
ആദ്യമായി അഖിലേന്ത്യാ ഫുട്ബോൾ കിരീടം നേടിയതിൻ്റെ അമ്പതാം വാർഷികം അഞ്ചു മാസം മുമ്പാണ് കാലിക്കറ്റ് സർവകലാശാല ആഘോഷിച്ചിരുന്നു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തിളക്കമേറ്റിക്കൊണ്ടാണ് കപ്പ് വീണ്ടും കാലിക്കറ്റിലെത്തുന്നത് .


ഞായറാഴ്ച രാവിലെ നടന്ന സെമിയിൽ ആതിഥേയരായ എം. ജി സർവ്വകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഈ കളിയിൽ
നിഷാമുദ്ധീനാണ് 25-ാം മിനിറ്റിൽ
ഗോൾ നേടിയത് .മുൻ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലനാണ് ടീമിൻ്റെ മുഖ്യ പരിശീലകൻ മുഹമ്മദ് ഷഫീഖ് ( സർവകലാശാലാ കായിക വിഭാഗം )സഹ പരിശീലകനും ഇർഷാദ് ഹസ്സൻ (ഫാറൂഖ് കോളേജ് ) മാനേജറുമാണ്. ടീം ഫിസിയോ: ഡെന്നി ഡേവിസ്.
കാലിക്കറ്റിനായി കോച്ച് സതീവൻ ബാലൻ്റെ ഹാട്രിക് നേട്ടമാണിത്
വർഷങ്ങളിലും സതീവൻ ബാലൻ പരിശീലിപ്പിച്ച കാലിക്കറ്റ് ടീം അഖിലേന്ത്യാ ചാമ്പ്യന്മാരായിരുന്നു.