കെ എസ് ടി യു ഉപജില്ലാ സമ്മേളനം സമാപിച്ചു
തിരൂർ: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനം ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആർ കെ ഹമീദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി പി സുബൈർ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികൾ ആയ വി എ ഗഫൂർ, കെ ടി അമാനുല്ല, ജില്ലാ ജനറൽ സെക്രട്ടറി എൻ പി മുഹമ്മദലി, റഫീഖ് പാലത്തിങ്ങൽ, എം മുസ്തഫ ഹാജി, എം റംഷീദ, കെ ടി റാഫി, സി ടി ജമാലുദ്ദീൻ, ഇ പി എ ലത്തീഫ്, കെ പി ഷംസുദ്ദീൻ, പി കെ അബ്ദുൽ ജബ്ബാർ, പി പി മുഹമ്മദ് സുധീർ, വി അഷ്കറലി, പി കെ എം അയ്യൂബ്, കെ എസ് ഇസ്മായിൽ, ഐ സഫിയ, അഹമ്മദ് ആസിഫലി പ്രസംഗിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ലിംഗ സമത്വം, യൂണിഫോം ഏകീകരണം തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാർ നിലപാടിൽ യോഗം പ്രതിഷേധിച്ചു.