സ്കൂളുകളിലെ വാക്സിനേഷന്‍: ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂളിലെ വാക്സിനേഷന്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളില്‍ വാക്സിനേഷന്‍ നല്‍കേണ്ടതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച സംസ്ഥാനത്തെ സ്കൂളുകളില്‍ വാക്സിനേഷന്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ക്രമീകരണങ്ങളെ സംബന്ധിച്ചുള്ള വിവിരങ്ങള്‍ പുറത്തുവിട്ടത്.

രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വാക്സിന്‍ നല്‍കൂ. ഭിന്നശേഷിക്കാരായ കുട്ടികളുടെ വാക്സിനേഷന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷന്‍ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കൈറ്റ് വഴി സ്വീകരിക്കും. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ വാക്സിനേഷന്‍ കേന്ദ്രം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതതല വിശകല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 51 ശതമാനത്തിലധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞു. ഇനി നൽകേണ്ടവർക്ക് സ്കൂളിലെത്തി വാക്സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യം ചെയ്യുന്നതിന് ഒരുക്കങ്ങൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. 967 സ്കൂളുകളിലാണ് വാക്സിൻ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.