Fincat

ചേലേമ്പ്ര പഞ്ചായത്തോഫീസിനു മുന്നില്‍ സി.പി.ഐഎം പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി

1 st paragraph

തേഞ്ഞിപ്പലം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന സ്പിന്നിംഗ് മില്‍ – അത്താണിക്കല്‍ റോഡിന്റെ പണി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്തിനു മുമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. സ്പിന്നിംഗ് മില്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. പഞ്ചായത്തിലെ അഞ്ച്, ആറ്, എട്ട് വാര്‍ഡുകളിലൂടെ കടന്നുപോവുന്ന റോഡാണിത്. ഒരു വര്‍ഷത്തിലധികമായിട്ടും റോഡ്പണി നടത്തുന്നതില്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് ഉദാസീനനിലപാടെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.

സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു
2nd paragraph

സമരം സി.പി.ഐ.എം.കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം സി.രാജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. പി.പരമേശ്വരന്‍, കെ.എന്‍.ഉദയകുമാരി, പി.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. പി. മൃദുല സ്വാഗതവും ഷെമീര്‍ നന്ദിയും പറഞ്ഞു.