Fincat

കൊവിഡ് ധനസഹായം: സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി തള്ളരുത്, മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ കണ്ടെത്തി അവരുടെ പേരിൽ തന്നെ സഹായം നൽകണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം സംസ്ഥാനങ്ങൾ സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നൽകണമെന്നും നിർദേശമുണ്ട്.

1 st paragraph

കുട്ടികൾക്ക് സഹായം നൽകുമ്പോൾ അത് ബന്ധുക്കളുടെ പേരിൽ കൊടുക്കാതെ, കുട്ടികളുടെ പേരിൽ വേണം നൽകാൻ. കൊവിഡ് ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്തവരുണ്ടെങ്കിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും കോടതി പറഞ്ഞു.

2nd paragraph

ആന്ധ്രാപ്രദേശ് ചിഫ് സെക്രട്ടറിയോട് എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാനത്ത് കിട്ടിയ അപേക്ഷയിൽ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് സഹായം നൽകിയിരിക്കുന്നത്. അയ്യായിരത്തോളം അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ കൊണ്ട് റദ്ദായി പോയെന്നാണ് ആന്ധ്രാപ്രദേശ് മറുപടി പറഞ്ഞത്. തുടർന്നാണ് ചെറിയ കാര്യങ്ങൾ പറഞ്ഞ് കൊവിഡ് ധനസഹായത്തിനുള്ള അപേക്ഷകൾ തള്ളരുതെന്ന് കോടതി വ്യക്തമാക്കിയത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം കിട്ടാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടത് ചൂണ്ടിക്കാട്ടി. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.