Fincat

വാരിയൻ കുന്നൻ രക്തസാക്ഷി ദിനം സംഘടിപ്പിച്ചു

വാരിയൻ കുന്നനെ തമസ്ക്കരിക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തെ വികലമാക്കുന്നവർ : വടക്കേ വീട്ടിൽ ഹുസൈൻ

മലപ്പുറം : വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തമസ്ക്കരിക്കുന്നവർ അദ്ദേഹത്തിന്റെ ചരിത്രത്തെ വികലമാക്കാൻ ശ്രമിക്കുന്നവരാണെന്ന് മലബാർ മഹാ വിപ്ലവത്തിന്റെ നായകനായിരുന്ന വടക്കേ വീട്ടിൽ മാമദുന്റെ പേരമകൻ വടക്കേ വീട്ടിൽ ഹുസൈൻ. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ വെടി വെച്ചു കൊന്ന കോട്ടക്കുന്നിലെ വടക്കേ ചെരുവിൽ രക്തസാക്ഷിത്വത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷുകാർ അവരെ എതിർത്തവരെയെല്ലാം കവല ചട്ടമ്പിമാരും കൊള്ളക്കാരും മോശക്കാരുമായിട്ടാണ് ചിത്രീകരിച്ചിരുന്നത് അവരെ ചോദ്യം ചെയ്യുന്നവരെയും വിമർശിക്കുന്നവരെയും ഇഷ്ടമായിരുന്നില്ല. എന്റെ പൂർവികരും കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള മഹാൻമാരും ആയുധമെടുത്തത് രാജ്യത്തിൻറെ വിമോചനത്തിന് വേണ്ടിയായിരുന്നു. ഹാജിയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ കാലം കഴിയും തോറും കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ വെടി വെച്ച് കൊന്ന അതേ സ്ഥലത്തും അതേ സമയത്തുമാണ് സംഗമം അരങ്ങേറിയത്.എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ സി എച്ച് അഷ്‌റഫ് സംഗമം ഉൽഘാടനം ചെയ്‌തു.

1 st paragraph

ജനറൽ സെക്രട്ടറി അഡ്വ സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി ഒ റഹ്മത്തുല്ല , ഫാറൂഖ് കോളേജ് വിദ്യാർത്ഥി കെ.പി മുഹമ്മദ് ബാസിൽ , അരീക്കാൻ ബീരാൻകുട്ടി ,സൈദലവിഹാജി , മുസ്‌തഫ പാമങ്ങാടൻ , വി.ടി ഇക്‌റാമുൽ ഹഖ് ,അഡ്വ എ എ റഹീം ,റൈഹാനത്ത് കോട്ടക്കൽ, അലി കണ്ണിയൻ , അബ്‌ദുൽ മജീദ് , നസ്‌റുദ്ധീൻ ബാവ സംസാരിച്ചു.

2nd paragraph