പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പാക്കുന്നസമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി പഠ്‌ന, ലിഖ്്‌ന അഭിയാന്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് വടക്കേമണ്ണയില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു.

സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി പഠ്‌ന, ലിഖ്്‌ന അഭിയാന്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് വടക്കേമണ്ണയില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു

120 മണിക്കൂര്‍ സമയത്തെ ആദ്യഘട്ട പ്രാഥമിക പഠനത്തിനു ശേഷം മികവുത്സവം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു ശേഷം പഠിതാക്കളുടെ താല്‍പ്പര്യം അനുസരിച്ച് 4, 7, 10 പ്ലസ് വണ്‍, പ്ലസ് ടു വരെയുള്ള തുല്യതാ പഠന പരിപാടികളിലേക്ക് ഘട്ടം ഘട്ടമായി അവരെ എത്തിച്ച് പൊതുവിദ്യാഭ്യാ സംവിധാനത്തില്‍ പഠിതാക്കളെ എത്തിച്ച്  വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നേരത്തെ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനം പൂര്‍ത്തീകരിച്ച് ഓരോ വാര്‍ഡുകളിലും വളണ്ടറി ടീച്ചറേയും  ആര്‍ പി മാരെയും തെരഞഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി അവരുടെ നേതൃത്വത്തിലാണ്  ക്ലാസ് നടക്കുക. ആവശ്യമായ കൈപുസ്തകങ്ങള്‍ പഠിതാക്കള്‍ക്ക് നല്‍കും.പരിപാടിയില്‍ വടക്കേമണ്ണ ജി എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക സിനി എസ് എസ് അധ്യക്ഷത വഹിച്ചു. വളണ്ടറി ടീച്ചര്‍ സുബൈദ വലിയതൊടു, എം ടി ഉമ്മര്‍ മാസ്റ്റര്‍, യോഗ്യന്‍ ഹംസ മാസ്റ്റര്‍, കെ പി ഹുസൈന്‍, സി എച്ച് അഷ്‌റഫ്, മേച്ചീരി മുഹമ്മദ്, ചെറുകോട്ട് കോയ , ശിഹാബ് മാസ്റ്റര്‍, അനീസ് പി പി, റഹീം എം പി എന്നിവര്‍ പ്രസംഗിച്ചു.