Fincat

ആതവനാട് വ്യാജ സിദ്ധനെതിരെ പോക്സോ

വളാഞ്ചേരി: വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്. മലപ്പുറം വളാഞ്ചേരി ആതവനാട് മണ്ണേക്കരയിലെ വ്യാജസിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.

1 st paragraph

സിദ്ധന്മാരെന്ന വ്യാജേന പണം തട്ടുന്നതായും ചികിത്സയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നതായും പരാതി വ്യാപകമാവുകയാണ്. ആതവനാട് പരിധിയിലാണ് ചികിത്സയുടെ മറവില്‍ വ്യാജന്മാര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് സിദ്ധന്‍ ഒളിവിലാണ്.

2nd paragraph

നിരവധി സ്ത്രീകളും വ്യാജ ചികിത്സയുടെ പേരില്‍ തട്ടിപ്പിനിരയായതായാണ് വിവരം. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ മുമ്പും ഉണ്ടായിരുന്നു. ചികിത്സയുടെ മറവില്‍ പലരില്‍നിന്നും പണം തട്ടുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രദേശത്തെ മഖാം കെട്ടി പണപ്പിരിവും ചികിത്സയും നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവക്ക് പരാതി നല്‍കിയിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.