Fincat

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന അങ്ങാടിപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മാനസിക വളർച്ചക്കുറവുള്ള 35-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ പറമ്പൻ അബ്ദുൾ നാസർ(50)നെയാണ് എസ്‌ഐ. രമാദേവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

1 st paragraph

2021 ഓഗസ്റ്റിലാണ് സംഭവം. തുടർന്ന് നവംബറിലാണ് യുവതി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2nd paragraph

വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ അബ്ദുൾനാസറിനെ ലുക്ക് ഔട്ട് നോട്ടീസിലെ വിവരപ്രകാരം അധികൃതർ തടഞ്ഞുവെക്കുകയും പെരിന്തൽമണ്ണ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് മംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

പരാതിക്കാരിയുടെ വീടിനടുത്ത പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകൾ നിലയിലേക്ക് വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മുൻപും രണ്ടുതവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. മൂന്നുമാസമായപ്പോളേക്കും യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അബ്ദുൾ നാസർ വിദേശത്തേക്ക് കടന്നു.