കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധം കേരള പത്ര പ്രവർത്തക അസോസിയേഷൻ.
കൊച്ചി :മീഡിയ one ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നിലപാട് പ്രതിക്ഷധർഹം ഇന്ത്യയിലെ ഇരുണ്ട ഇടനാഴികകളിൽ ആണോ നാം ജീവിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നു. ഇത് പ്രേതിക്ഷേധാർഹം തന്നെ എല്ലാ മാധ്യമ പ്രവർത്തകരും ഈ വിഷയത്തിൽ പ്രേതിക്ഷധവും ആയി രംഗത്ത് വരണമെന്നും അസോസിയേഷൻ അറിയിച്ചു.ലോകം ഭരിച്ചിരുന്ന ഏകാധിപതികൾ എക്കാലവും അവർക്ക് മെരുങ്ങാത്ത മാധ്യമങ്ങളെളെയും മാധ്യമപ്രവർത്തകരെയും
ക്രൂശിച്ചിരിക്കുന്നു..
കേന്ദ്ര സർക്കാരും ഇതിൽനിന്നും വിഭിന്നമല്ലെന്ന്
മീഡിയ വൺ ചാനലിന്റെ പ്രക്ഷേപണം തടഞ്ഞ് ഉത്തരവായതിലൂടെ സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്നു..അവർക്ക് മെരുങ്ങാത്ത ശബ്ദങ്ങളെ ഇല്ലാതാക്കാൻ നാവുകളെ മുറിച്ച് മാറ്റുന്നരീതിയ്ക്ക് സമാനമാണ് ഇതും.റൈസിങ് കാശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററായ ഷുജാത് ബുഖാരിയെ അജ്ഞാതരെന്ന് പറയുന്നവര്‍ കൊലപ്പെടുത്തിയത് വേദനയോടെ അതിലേറെ വലിയ പ്രതിഷേ ധത്തോടെ ഓര്‍മിക്കുന്നു.
എന്നാല്‍ ജേര്‍ണലിസ്റ്റുകള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമെതിരെ നിരന്തരം ഭരണകൂടവും പോലീസും നിരവധി യു.എ.പി.എ.കേസുകള്‍ ചുമത്തി ദ്രോഹിക്കുന്നതും ഇന്ന് ഇന്ത്യ യിൽ പതിവായിരിക്കുന്നു. ഇപ്പോള്‍ ഈ മേഖലയിലെ ഏറ്റവും വലിയ മാധ്യമക്കൂട്ടായ്മയായ കാശ്മീര്‍ പ്രസ്‌ക്ലബ്ബും ചതിയിലുടെയും, ബലപ്രയോഗത്തിലൂടെയും പൂട്ടിച്ചിരിക്കയാണ് എന്ന് കേരള പത്ര പ്രവർത്തക അസോസിയേഷന്റെ പ്രതിഷേധ പ്രസ്താവനയില്‍ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ന്മാരായ സലീം മൂഴിക്കൽ, ബേബി കേ ഫിലിപ്പോസ്, സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്‌ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന ട്രെഷറർ ബൈജു പെരുവ എന്നിവർ അറിയിച്ചു.