ലോട്ടറി തൊഴിലാളികളുടെ ഉപരോധ സമരം നാളെ


മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ ആഭിമുഖ്യത്തില്‍ നാളെ (ഫെബ്രുവരി 2ന് ) ജില്ലാ ലോട്ടറി ഓഫീസും തിരൂര്‍ സബ് ഓഫീസും ഉപരോധിക്കും.മലപ്പുറത്തെ ഉപരോധം രാവിലെ 10.30 ന് യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.
നിലവില്‍ 40 രൂപ മുഖ വിലയുള്ള ടിക്കറ്റിന് 50, 60, 70 എന്ന തോതില്‍ വില വദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ശ്രമം. 40 രൂപ ടിക്കറ്റ് തന്നെ വിറ്റഴിക്കാന്‍ കഴിയാതെ സാധാരണ കച്ചവടക്കാരും വില്‍പനക്കാരും ഏജന്റ്മാരും ബുദ്ധിമുട്ടുമ്പോള്‍ വില കൂട്ടാനുള്ള ഈ നീക്കം കേരള ലോട്ടറിയെ തകര്‍ക്കാന്‍ വേണ്ടിയാണ്. ഈ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ മുഴുവന്‍ ഏജന്റുമാരും വില്‍പ്പനക്കാരും അണിനിരക്കണമെന്ന് ജില്ലാ പ്രസിഡന്റ് കനകന്‍ വള്ളിക്കുന്ന്, ജനറല്‍ സെക്രട്ടറി കെ സി രാജു നിലമ്പൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.