Fincat

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഓഫീസുകളിൽ നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും നേരിട്ട് ഹാജരാകും. ഇനിമുതൽ വർക്ക് ഫ്രം ഹോം സംവിധാനം ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേസമയം, ഗർഭിണികളായ സ്ത്രീകളെയും ദിവ്യാംഗരെയും ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1 st paragraph

രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്നലെ അവലോകന യോഗം ചേർന്നിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്താണ് വർക്ക് ഫ്രം ഹോം അടക്കമുള്ള ഇളവുകൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

2nd paragraph

കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ജനുവരി മൂന്നിനാണ് അണ്ടർ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാർക്കും ജനുവരി 31 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി പേഴ്‌സണൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാർക്കുള്ള വർക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടുന്നതായി ജനുവരി 31 ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ ഇളവുകൾ റദ്ദ് ചെയ്തുകൊണ്ട് എല്ലാ വിഭാഗങ്ങളിലെയും വകുപ്പ് മേധാവികൾ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു ജീവനക്കാരനും ഇനി വർക്ക് ഫ്രം ഹോം ഓപ്ഷൻ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ജീവക്കാർ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ടെലിഫോണിലും മറ്റ് ആശയവിനിമയ മാർഗങ്ങളിലും എല്ലായ്പ്പോഴും ലഭ്യമായിരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.