കൊവിഡ് പരിശോധനകള്‍ നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍


മലപ്പുറം: തികച്ചും ഏകപക്ഷീയമായി
മൂന്നാം തവണയും കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച ഗവണ്‍മെന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാവിധ കൊവിഡ് പരിശോധനകളും അടിയന്തരമായി നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി മുന്നറീപ്പ് നല്‍കി.
സ്വകാര്യ ലബോറട്ടറി മേഖലകളെ തളര്‍ത്തും വിധം യാതൊരുവിധ ചര്‍ച്ചയും നടത്താതെ എടുത്ത ഈ തീരുമാനം പ്രതിഷേധാര്‍മാണ്.ഗുണമേന്മ ഉറപ്പാക്കിയും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ പരിശോധനകള്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം ഇതുകാരണം ജനങ്ങള്‍ക്ക് വരുന്ന നഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമായിരിക്കും. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സമര രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് കെ അബ്ദുസ്സലാം,
സെക്രട്ടറി ടി പി .സഫ്‌വാന്‍ ട്രഷറര്‍ സൈനുല്‍ ആബുദീന്‍ എന്നിവര്‍ അറിയിച്ചു