10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ
ദുബായ്: വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ. ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പു വെച്ചു. 10 വർഷത്തിനകം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം.
ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിലാണ് യുഎഇയും- ഇസ്രയേലും ഒപ്പു വെച്ചത്. പകർച്ച വ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്ന് ഇസ്രയേൽ കോൺസുലേറ്റ് അറിയിച്ചു.ആരോഗ്യ രംഗത്ത് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളിലും തമ്മിൽ നേരത്തെ ധാരണയായിരുന്നു. ആരോഗ്യ പരിപാലനം, മെഡിക്കൽ ഡാറ്റാ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾ സഹകരിക്കും.
കൊറോണ പ്രതിരോധത്തിൽ വൻ മുന്നേറ്റം നടത്തിയ യുഎഇയും ഇസ്രായേലും സംയുക്ത ഗവേഷണങ്ങൾക്ക് തുടക്കമിടും. ഇരു രാജ്യങ്ങളിലെ ആരോഗ്യ വിദഗ്‌ദ്ധർ പരസ്പരം സന്ദർശനം നടത്തുകയും വിവിരങ്ങൾ പങ്കു വെക്കുകയും ചെയ്യും. ഇസ്രായേലിൽ നിന്നുള്ള സന്ദർശകർ കൂടിയതിനാൽ കൂടുൽ ടൂറിസം പദ്ധതികൾക്ക് രൂപം നൽകും. 2020 സെപ്തംബർ 15 നാണ് യുഎഇ – ഇസ്രയേൽ സൗഹൃദം ആരംഭിച്ചത്. 10 വർഷത്തിനകം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം.