വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കാം; നിയമവിധേയമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കാൻ ഒരുങ്ങിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി .ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമവിധേയമാക്കുന്നതിന് ചില നിബന്ധകളോടുകൂടി ഇത് പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ കയ്യില്‍ ഉണ്ടാകരുതെന്നും ഹാന്‍ഡ്സ് ഫ്രീ ഉപകരണങ്ങളുമായി ഫോണ്‍ കണക്‌ട് ചെയ്താല്‍ മാത്രമെ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
കാറിൽ യാത്ര ചെയ്യുമ്പോൾ വാഹനമോടിക്കുന്നയാൾ മൊബൈലില്‍ സംസാരിക്കണമെങ്കിൽ ഫോണ്‍ കാറില്‍ സൂക്ഷിക്കുന്നതിന് പകരം പോക്കറ്റില്‍ സൂക്ഷിക്കണം. ഫോണില്‍ സംസാരിച്ചതിൻ്റെ പേരില്‍ ട്രാഫിക് പൊലീസ് ചുമത്തുന്ന നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ലോക്സഭയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ ഹാന്‍ഡ്സ് ഫ്രീ ഉപകരണം ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നത് കുറ്റമല്ല. പൊലീസ് പിഴചുമത്തുകയാണെങ്കില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും ഈ ഇളവ് ദുരുപയോഗം ചെയ്യരുതെന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.