മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം; ഹൈക്കോടതി വിധി മാനിക്കാതെ സ്വകാര്യ ലാബുകളിലെ കൊവിഡ് ടെസ്റ്റ്പരിശോധന  നിരക്ക്  കുത്തനെ കുറച്ച നടപടി സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് ലാബുടമകള്‍ ഡി എം ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

കൊവിഡ് ടെസ്റ്റ്പരിശോധന നിരക്ക് കുത്തനെ കുറച്ച നടപടി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലാബുടമകള്‍ ഡി എം ഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു


 അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അബ്ദുസ്സലാം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ലാബുകളും അനിശ്ചിത കാലത്തെക്ക് അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു.എ മുഹമ്മദ്‌സഫുവാന്‍ അധ്യക്ഷത വഹിച്ചു.. ടി പി സഫ്‌വാന്‍, എം ടി സിദ്ധീഖ്, എന്‍ നരേന്ദ്രന്‍, ഉമ്മര്‍ കടേങ്ങല്‍, എം ഹിദായത്ത്,ഇ.സഹീര്‍ , എം ജെ. ലിജോ എന്നിവര്‍ സംസാരിച്ചു.കോശി ജേക്കബ്ബ് സ്വാഗതവും സി സൈനുല്‍ ആബുദ്ദീന്‍  നന്ദിയുംപറഞ്ഞു.
അസോസിയേഷന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കി.