ധ​ന​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി, രാജിവെക്കണമെന്ന്​ ചെന്നിത്തല

നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോ​മ​സ് ഐ​സ​ക് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒ​രു മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​വ​ഹേ​ളി​ച്ചി​രി​ക്കു​ന്നു എ​ന്ന​ത് ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്. ഒ​റി​ജ​ന​ലും ക​ര​ടും ക​ണ്ടാ​ൽ അ​റി​യാ​ത്ത ആ​ളാ​ണോ ധ​ന​മ​ന്ത്രി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

 

അ​ഴി​മ​തി​യും കൊ​ള്ള​യും മ​റ​യ്ക്കാ​നാ​ണ് ധ​ന​മ​ന്ത്രി ക​ള്ളം പ​റ​യു​ന്ന​ത്. മ​സാ​ല ബോ​ണ്ടി​ൽ ആ​ർ​ക്കൊ​ക്കെ ക​മ്മീ​ഷ​ൻ കി​ട്ടി​യെ​ന്ന് ഐ​സ​ക് പ​റ​യ​ണം. മ​സാ​ല ബോ​ണ്ടു​ക​ൾ സു​താ​ര്യ​മ​ല്ലെ​ന്നും മ​സാ​ല ബോ​ണ്ട് വ​ഴി ന​ട​ന്ന​ത് ക​ള്ള​ക്ക​ച്ച​വ​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി​യെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണ് മ​സാ​ല ബോ​ഡ്. ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്ക് വാ​യ്പ​യെ​ടു​ത്ത​ത് പി​ണ​റാ​യി​ക്ക് ബ​ന്ധ​മു​ള്ള ലാവ്‍ലി​നെ സ​ഹാ​യി​ക്കാ​നാ​ണ്.

വ​ൻ​കി​ട പ​ദ്ധ​തി​ക്ക് ആ​രും എ​തി​ര​ല്ല. വ​ൻ​കി​ട പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ അ​ഴി​മ​തി​യും ക​മ്മീ​ഷ​ന​ടി​യും ന​ട​ക്കു​ന്നു​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കി​ഫ്ബി​ക്ക് മു​ൻ​പും ഇ​വി​ടെ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. ശി​വ​ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. തി​രി​ച്ച് മു​ഖ്യ​മ​ന്ത്രി ശി​വ​ശ​ങ്ക​റെ​യും സം​ര​ക്ഷി​ക്കു​ന്നു. ഈ ​കൂ​ട്ടു​ക​ച്ച​വ​ടം കു​റെ നാ​ളാ​യി സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന് വ​ള​മി​ടാ​ൻ വേ​ണ്ടി​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ സ​ർ​ക്കാ​ർ വി​മ​ർ​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. ശി​വ​ശ​ങ്ക​ർ ന​ട​ത്തി​യ മ​റ്റ് ഇ​ട​പാ​ടു​ക​ളും സ്വ​ഭാ​വി​ക​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​പ്പോ​ൾ അ​തെ​ല്ലാം സ​ർ​ക്കാ​ർ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്ത് എ​ത്തു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു കേ​സി​നെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്നി​ല്ല. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ ധി​ര​മാ​യി നേ​രി​ടു​ക​യാ​ണ് വേ​ണ്ട​ത്. അ​തി​ന് പ​ക​രം മു​ഖ്യ​മ​ന്ത്രി​യു​ടെ നെ​ഞ്ചി​ടിപ്പ് കൂ​ടു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പരിഹസിച്ചു.