സംസ്ഥാനത്ത് വേരോട്ടമുണ്ടക്കാന്‍ തൃണമൂല്‍
മലപ്പുറം: ഐ എന്‍ എല്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരായനേതാക്കളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ലയില്‍ സംഘടന ശക്താമാക്കന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്.ഇതിന്റെ ഭാഗമായി വിവധ രാഷ്ട്രീയ പാര്‍ട്ടികളിലെ ഇടഞ്ഞു നില്‍ക്കുന്നവരെമായി ചര്‍ച്ച നടന്നുവരുന്നു.
നിലമ്പൂരിലെ ഒരു പ്രമുഖ ലീഗ് നേതാവുമായി ഇതിനകം രണ്ട് വട്ടം ചര്‍ച്ച നടന്നുകഴിഞ്ഞു.മുന്‍ നിലമ്പൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനും പി വി അബദുള്‍ വഹാബ് എം പി യുടെ സഹോദരനുമായ പി വി ഹംസയുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതൃത്ത്വം ചര്‍ച്ച നടത്തിവരികയാണ്.
കേരളാ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഐ എന്‍ ടി യു സി ജില്ലാ നേതാവമായി ചര്‍ച്ച നടത്തുകയും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് അറിയിക്കുികയും ചെയ്തിട്ടുണ്ട്. എന്‍ സി പി ജില്ലാ ഭാരവാഹിയും ഏതാനും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ്.അവരുമായുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണെന്ന് സംസ്ഥാന കണ്‍വീനര്‍ സി ജി ഉണ്ണി അറിയിച്ചു.സി പി ഐ യുവജന വിഭാഗത്തിലെ നിലമ്പൂരിലെ പ്രാദേശിക നേതാവ് തൃണമൂല്‍ ജില്ലാ നേതൃത്ത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായ വ്യക്തിയും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ സമ്മതമറിയിച്ചിട്ടുണ്ട്.
ഐ എന്‍ എല്‍ സംസ്ഥാന ഘടകത്തിലെ അസംതൃപ്തരുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന ആക്ടിംഗ് ചെയര്‍മാന്‍ സലീം മാലിക് ചര്‍ച്ച നടത്തിവരുന്നു.തൃശ്ശൂലെ ഐ എന്‍ എല്‍ ഭാരവാഹികള്‍ ഒന്നടങ്കം തൃണമൂലില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇവരുടെ ജില്ലാ സെക്രട്ടറിയും വനിതാ വിഭാഗം സം സ്ഥാന കമ്മറ്റി അംഗം, പ്രവാസി വിഭാഗം സംസ്ഥാന നേതാവ് തുടങ്ങിയവരും തൃണമൂലില്‍ ചേര്‍ന്നു കഴിഞ്ഞു. മാര്‍ച്ച് അവസാനം നിലമ്പൂരില്‍ നടക്കുന്ന സംസ്ഥാന നേതൃസമ്മേളനത്തില്‍ അവര്‍ തൃണമൂലിന്റെ ഭാഗമാവും. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ആളുകളുടെ വരവോടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് എടുത്തുപറയാവുന്ന ഒരു രാഷ്ട്ീയ പാര്‍ട്ടിയായി മാറുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.