Main Banner

പശ്ചിമബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഹരിയാനയിൽ പോയി പ്രതിയെ പൊക്കി കൊണ്ടോട്ടി പോലീസ്

ചണ്ഡീഗഡ്: മലപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.ഹരിയാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശി കാജുവാണ് കൊണ്ടോട്ടി പോലീസിന്റെ വലയിലായത്.

1 st paragraph

മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിഞ്ഞൊളത്ത് താമസിക്കുന്ന ഭർതൃമതിയായ വെസ്റ്റ് ബംഗാൾ സ്വദേശിനിയുമായി പ്രതി ഫോണിലൂടെ ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്ന് പശ്ചിമ ബംഗാളിലെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

2nd paragraph

തുടർന്ന് ഹരിയാനയിലെ ഗുരു ഗ്രാമിൽ ഒരു ചേരിയിൽ എത്തിച്ച് 10 ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.യുവതിയെ കാണാതായതായി ഭർത്താവ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.