ജില്ലയില്‍ ഡിഅഡിക്ഷന്‍ സെന്റര്‍ സൗകര്യമൊരുക്കണം
മലപ്പറും: മഞ്ചേരി മെഡിക്കല്‍ കോളേജിലും ജില്ല പഞ്ചായത്തിന് കീഴിലെ തിരൂര്‍, നിലമ്പൂര്‍ ജില്ല ആശുപത്രികളിലും ഡിഅഡിക്ഷന്‍ സെന്റര്‍ സൗകര്യമൊരുക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി പി അലവിക്കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി എം കെ കാഞ്ഞിയൂര്‍, എംപ്ലോയിസ് വിംഗ് സംസ്ഥാന പ്രസിഡന്റ് ജില്ല പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, വനിത വിംഗ് ജില്ല സെക്രട്ടറി ജില്ല പഞ്ചായത്ത് അംഗം ടി സലീന ടീച്ചര്‍, ജില്ല പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, എല്‍ എന്‍ എസ് സംസ്ഥാന സെക്രട്ടറി ഷാജു തോപ്പില്‍, ജില്ല സെക്രട്ടറി അബൂബക്കര്‍ എടവണ്ണ, ട്രഷറര്‍ ഹമീദ് പട്ടിക്കാട്, അസീസ് പഞ്ചിളി, ബഷീര്‍ കല്ലായി, പി.കുഞ്ഞഹമ്മദ് കുട്ടി വാണിയമ്പലം, പി.സുന്ദരന്‍ ശാന്തിനഗര്‍, പി അബ്ദുറഹ്മാന്, റഷീദ് കരുളായി, കോഹിനൂര്‍ അലവിക്കുട്ടി, ഗഫൂര്‍ കൊണ്ടോട്ടി, ചന്ദ്രശേഖരന് പാണ്ടിക്കാട്, ബഷീര്‍ കീഴാറ്റൂര്‍, ടി സൈഫു സലീം കരുവാരക്കുണ്ട്, പി.കെ.ഹഫ്സത്ത് ടീച്ചര്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
ഇത് സംബന്ധിച്ച് മുഖ്യ മന്ത്രിക്കും ആരോഗ്യവകുപ്പു മന്ത്രി, ജില്ലാ പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്കും നിവേദനം നല്കി.