ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരൂര്‍: മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ആശുപത്രി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിക്കുക.
ട്രോമാകെയര്‍ സെന്റര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒപി വിഭാഗം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. ഓപ്പറേഷന്‍ തിയെറ്റര്‍ ഉദ്ഘാടനം സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. ഫാര്‍മസി ന്യൂനപക്ഷ വഖഫ് ബോര്‍ഡ്കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. കെ കെ അലി ഹാജി സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. വിഐപി ലോഞ്ച് ഉദ്ഘാടനം പി വി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിക്കും. ഗൈനക്കോളജി ആന്‍ഡ് നിയോനാറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എം പി അബ്ദുല്‍ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. പ്രിവില്ലേജ് കാര്‍ഡ് വിതരണ ഉദ്ഘാടനം സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിക്കും.
ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ ഫെസിലിറ്റി ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ പ്രൊജക്റ്റ് വിശദീകരണം നടത്തും. ചടങ്ങില്‍ എംഎല്‍എമാര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍ സ്വാഗതവും സെക്രട്ടറി എ.കെ. മുഹമ്മദ് മുസമില്‍ നന്ദിയും ആശംസിക്കും. ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി, ഡോ: കെ.പി. ഹുസൈന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.