Fincat

രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു, കേരളം കലാപ ഭൂമി തന്നെ; യോഗി ആദിത്യനാഥ്

ലക്‌നൗ: കേരളം കലാപ ഭൂമി തന്നെയാണെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു. കണ്ണില്ലാത്തവരേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

1 st paragraph

ഉത്തർപ്രദേശിൽ കലാപവും ഗുണ്ടാവിളയാട്ടവും ഇല്ലെന്നും യോഗി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. യുപിയിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയത്തായിരുന്നു വിവാദ പരാമർശവുമായി യോഗി ആദ്യം രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ പോലെ അക്രമവും രാഷ്ട്രീയ കൊലപാതകവും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേരളത്തേപ്പോലെ ആകാതിരിക്കാൻ വോട്ടുചെയ്യണമെന്നും യോഗി പറഞ്ഞിരുന്നു.

2nd paragraph

അതേസമയം ഉത്തർപ്രദേശിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 ജില്ലകളിലായി 61 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. യുപി ഉപമുഖ്യമന്ത്രിയും ബി ജെ പി സ്ഥാനാർത്ഥിയുമായ കേശവ് പ്രസാദ് മൗര്യ (സിരത്തു), മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് (അലഹബാദ് വെസ്റ്റ്) കോൺഗ്രസ് നിയമസഭാ നേതാവ് ആരാധനാ മിശ്ര (രാംപൂർ ഖാസ്) തുടങ്ങിയ പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. മാർച്ച് മൂന്നിനും ഏഴിനുമാണ് യുപിയിലെ അവശേഷിക്കുന്ന രണ്ട് ഘട്ടങ്ങൾ. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.