Fincat

കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കും; കുറുക്കോളി മൊയ്തീൻ എം. എൽ.എ

തിരുന്നാവായ: ആഴത്തിലുള്ള ആലോചനകളില്ലാതെ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം. എൽ.എ പ്രസ്താവിച്ചു.

സർവോദയ മണ്ഡലം സംസ്ഥാന കമ്മറ്റി കെ റെയിൽ വേണ്ട, കേരളത്തെ രക്ഷിക്കൂ എന്ന പ്രമേയത്തിൽ തിരുന്നാവായയിൽ നടത്തിയ സംസ്ഥാന തല ഉപവാസത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

1 st paragraph


സർവോദയ മണ്ഡലം സംസ്ഥാന ഉപാധ്യക്ഷൻ ടി.ബാലകൃഷ്ണൻ ആധ്യക്ഷത വഹിച്ചു.
കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ, ജനറൽ സെക്രട്ടറി ആഗ്നേയ് നന്ദൻ, രാമചന്ദ്രൻ നെല്ലിക്കുന്ന്, നെടുവഞ്ചേരി കുഞ്ഞിബാവ
എന്നിവർ പ്രസംഗിച്ചു. എം.എൽ.എ
നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു

2nd paragraph