Fincat

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പൊലീസ് പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയ സ്വർണം പൊലീസ് പിടികൂടി. ബഹറൈനിൽനിന്ന് എത്തിയ ബാലുശേരി പുനത്ത് സ്വദേശി കെ ടി സാഹിറി (38)ൽനിന്നാണ് 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശി അമീറി (27)നെയും കസ്റ്റഡിയിലെടുത്തു. 780 ഗ്രാം സ്വർണമാണ് സഹീറിൽനിന്ന് കണ്ടെടുത്തത്. ശരീരത്തിൽ ഒളിച്ചുവച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. ഇയാൾ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് പിടികൂടി.

1 st paragraph

ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിൽ കരിപ്പൂർ ഇൻസ്‌പെക്ടർ ഷിബു, എസ്‌ഐമാരായ ശശി കുണ്ടറക്കാട്, അഹമ്മദ്കുട്ടി, അബ്ദുൾ അസിസ് കാര്യോട്ട്, സത്യനാഥൻ മനാട്ട്, എഎസ്‌ഐമാരായ ഉണ്ണികൃഷ്ണൻ മാരാത്ത്, പത്മകുമാർ, പി സഞ്ജീവ്, രതീഷ് ഒരളിയൻ, കരിപ്പൂർ സ്റ്റേഷനിലെ അനീഷ്, മുരളി അബ്ദുൾ റഹീം എന്നിവരാണ് സ്വർണം പിടികൂടിയത്.

2nd paragraph