Fincat

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി നാലു പേർ പൊലീസ് പിടിയിൽ

മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനടക്കം നാലു പേർ പൊലീസ് പിടിയിൽ. അഞ്ചു വ്യത്യസ്ത കേസുകളിലായി കരിപ്പൂരിൽ നിന്ന് പിടികൂടിയത് രണ്ടു കോടിയുടെ സ്വർണം. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ മൂന്ന് പേരും ഇന്നു കരിപ്പൂർ പൊലീസ് പിടിയിലായി. ദുബൈയിൽ നിന്നെത്തിയ സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പി.എൻ അൻഷാദ്(38) എന്ന യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ വടകര വില്ല്യാപ്പള്ളി പി.എം.മുഹമ്മദ് മുഹ്സിൻ(21),ന്യൂ മാഹി പെരിങ്ങേടി കെ.മുഹാരിർ(28),കുറ്റ്യാടി ചെറയൂർ മുഹമ്മദ് ജസിം(25)എന്നിവരുമാണ് പിടിയിലാണ്. അൻഷാദിൽ നിന്ന് 423 ഗ്രാം സ്വർണ മിശ്രിതമാണ് പൊലിസ് കണ്ടെടുത്തത്.

1 st paragraph

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്ന കരിപ്പൂർ പൊലീസ് അൻഷാദിനെ നിരീക്ഷിച്ചു. ഇയാൾ തന്നെ സ്വീകരിക്കാനെത്തിയവരുടെ അടുത്തെത്തിയപ്പോൾ പൊലീസ് നാലു പേരേയും പിടികൂടുകയായിരുന്നു. അൻഷാദിനെ എക്സറേ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ വന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.

2nd paragraph

അഞ്ചു വ്യത്യസ്ത കേസുകളിലായാണ് മൊത്തം മൂന്നര കിലോയിലധികം തൂക്കം വരുന്ന സ്വർണ മിശ്രിതവും ഒരു വ്യക്തിയിൽ നിന്ന് 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് ആഭരണവും ഇന്നു കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഇന്നു രാവിലെ ഷാർജയിൽ നിന്ന് വന്ന വിമാനത്തിൽ വന്നെത്തിയ കാസർക്കോട് സ്വദേശിയിൽ നിന്നും 535.2 ഗ്രാം സ്വർണമിശ്രിതവും ദുബായിൽനിന്നും വന്നെത്തിയ രണ്ടു മലപ്പുറം സ്വദേശികളിൽ നിന്നും രണ്ടു കിലോയിലധികം തൂക്കം വരുന്ന മിശ്രിതവും കണ്ടെടുക്കുകയുണ്ടായി.

പിന്നീട് രാത്രി വിമാനത്താവളത്തിലെ കസ്റ്റംസുദ്യോഗസ്ഥരും കോഴിക്കോട്, മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ദുബായിൽ നിന്നും വന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നും 800 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും കാസർക്കോട് സ്വദേശിയിൽ നിന്ന് 147 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും കണ്ടെടുത്തു. മറ്റൊരു യാത്രക്കാരനിൽ നിന്നും 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണാഭരണങ്ങളും കണ്ടെടുക്കുകയുണ്ടായി. ഇവക്കെല്ലാം കൂടെ വിപണി മൂല്യം ഏകദേശം രണ്ടു കോടിയോളം വിലമതിക്കും.

ഈയിടെ ആയി വർധിച്ചു വരുന്ന സ്വർണ കള്ളക്കടത്തു തടയുന്നതിനായി ജോയിന്റ് കമ്മീഷണർ മനീഷ് വിജയിന്റെ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മിഷണർ ശ്രീ സിനോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ, പ്രകാശ്, മനോജ് ഇൻസ്പെക്ടർമാരായ ഫൈസൽ, പ്രതീഷ്, കപിൽ സുരീര, വിഷ്ണു, ഹരി, സൗരവ് എന്നിവരും ഹെഡ് ഹവില്ദാര്മാരായ സന്തോഷ് കുമാർ, മോഹനൻ, നസീർ, മുകേഷ്, ലിലി തോമസ് എന്നിവർ പ്രത്യേക സംഘത്തിൽ പങ്കെടുത്തു.