Fincat

മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിലേക്ക്; ആഭ്യന്തര സെക്രട്ടറി കുടുംബ സമേതം അമൃത്സറിൽ; ഇന്റലിജൻസ് എഡിജിപി ഹിമാചലിൽ; പ്രമുഖരെല്ലാം കറക്കത്തിൽ; സംസ്ഥാനത്ത് പൊലീസ് ഇന്റലിജൻസ് സംവിധാനത്തിലെ പാളിച്ചകളും

തിരുവനന്തപുരം: വിഷു ദിനത്തിലെ എസ് ഡി. പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടെതോടെ സംസ്ഥാനത്ത് ജനങ്ങൾ ഭയചികിതരാണ്. സംസ്ഥാനത്തെ പൊലീസ് ഇന്റലിജൻസ് സംവിധാനത്തിലെ പാളിച്ചകളാണ് സംഘടിത കൊലപാതകങ്ങൾക്ക് പ്രധാന കാരണം.

1 st paragraph

ഇന്റലിജൻസ് എ.ഡി.ജി.പി. വിനോദ് കുമാർ ഐ.പി.എസ് ആണ്. ഇദ്ദേഹം ഈ മാസം 12 മുതൽ ഹിമാചൽ പ്രദേശിലാണ്. 22 കഴിഞ്ഞേ ഇദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തുകയുള്ളു. ഐ.എ.എസ്, ഐ പി എസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരിക്കുന്ന ലീവ് ട്രാവൽ കൺസഷൻ (ഇന്ത്യയിലെവിടെയും യാത്ര ചെയ്യാനുള്ള പദ്ധതി) പ്രകാരം വിനോദ് കുമാർ പോയിരിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് വിനോദ് കുമാർ മടങ്ങിയെത്തുന്നതു വരെ ഇന്റലിജൻസ് സംവിധാനത്തിന്റെ ചാർജ് നൽകിയിരിക്കുന്നത്.

2nd paragraph

സർക്കാരിലെ ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇന്ന് മുതൽ കുടുംബ സമേതം അമൃത് സറിലാണ്. ലീവ് ട്രാവൽ കൺ സഷൻ പദ്ധതി പ്രകാരമുള്ള യാത്രയിലാണ് ടി.കെ.ജോസ് . ഈ മാസം 25 കഴിഞ്ഞേ ടി.കെ. ജോസ് സംസ്ഥാനത്ത് മടങ്ങിവരുകയുള്ളു. ആഭ്യന്തരത്തിന്റെ ചാർജുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 23 മുതൽ അമേരിക്കയിലെ മയോ ക്ലിനിക്കിൽ തുടർ ചികിൽസക്ക് പോകുകയാണ്.

മെയ് 10 വരെ അമേരിക്കയിലായിരിക്കും മുഖ്യമന്ത്രി . പതിവ് പോലെ ചാർജ് ആർക്കും വിട്ട് നൽകാൻ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നുമില്ല. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു നിൽക്കുമ്പോൾ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തില്ലാത്തത് ചരിത്രത്തിലാദ്യമാണ്. പാലക്കാട് ജില്ലയിൽ നടന്ന കൊലപാതകങ്ങൾക്ക് തീവ്രവാദ സ്വഭാവമാണെന്ന് സർവ്വകക്ഷി യോഗത്തിനു ശേഷം മന്ത്രി കെ.കൃഷ്ണൻ കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു .

കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടമാണ് സർവ്വ കക്ഷി യോഗം വിളിച്ചത്. കൊലപാതകങ്ങളിൽ പൊലീസ് നടപടി ഏകപക്ഷിയമെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്‌കരിച്ചു.