പ്ളേ സ്റ്റോറിൽ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു; ഉപയോഗിക്കാം ഒറ്റ കണ്ടീഷനിൽ

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ പ്ളേ സ്റ്റോർ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു. മേയ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഗൂഗിൾ അടുത്തിടെ പ്ളേ സ്റ്റോർ പോളിസിയിൽ മാറ്റങ്ങൾ വരുത്തിയതിന്റെ ഫലമായാണ് പുതിയ നീക്കം.

ഫോണുകളിൽ തന്നെ ലഭ്യമാകുന്ന കോൾ റെക്കോർഡിംഗ് മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുക. പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമായിരുന്ന ആപ്ളിക്കേഷനുകളാണ് നീക്കം ചെയ്യുന്നത്.

ഇതിന് മുൻപും ഗൂഗിൾ ഇത്തരം ആപ്പുകൾ നിരോധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ചില ആപ്പുകൾ ഇതിനെ പ്രതിരോധിക്കാനുള്ള വഴികൾ കണ്ടെത്തി സേവനം തുടരുകയായിരുന്നു.ഓരോ രാജ്യങ്ങളിലെയും കോൾ റെക്കോർഡിംഗ് നിയമങ്ങൾ വ്യത്യസ്തമാണെന്നതും നിരോധനത്തിന് കാരണമാവുന്നു.