എഫ് സി ഐ ലോറി തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി


മലപ്പുറം; എഫ് സി ഐ  ലോറി തൊഴിലാളികള്‍  ജില്ലയിലെ രണ്ട് എഫ് സി ഐ ഡിപ്പോകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കോര്‍പ്പേറഷന്റെ ഗൊഡൗണുകളില്‍  വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ലോറി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക,കരാര്‍ വ്യവസ്ഥയില്‍ പുതുതായി ഉള്‍പ്പെടുത്തിയ തൊഴിലാളി വിരുദ്ധ ഭേദഗതികള്‍ ഉപേക്ഷിക്കുക,ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക,വാതില്‍പടി സേവനങ്ങളില്‍ ലോറി തൊഴിലാളികളുടെ പങ്കാളിത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  കേരള
ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) നേതൃത്വത്തിലായിരുന്നു സമരം.
കുറ്റിപ്പുറത്ത് സി ഐ ടി യു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ  സമരം ഉദ്ഘാടനം ചെയ്തു.കെ കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. കെ രാമദാസ്,പി ഹംസക്കുട്ടി,കെ പരമേശ്വരന്‍,രാജന്‍,സന്ദീപ് എന്നിവര്‍ സംസാരിച്ചു.

എഫ് സി ഐ  ലോറി തൊഴിലാളികള്‍ അങ്ങാടിപ്പുറം എഫ് സി ഐ ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സി ഐ ടി യു  ജില്ലാ വൈസ് പ്രസിഡന്റ് എം പി സലിം ഉദ്ഘാടനം ചെയ്യുന്നു


അങ്ങാടിപ്പുറം എഫ് സി ഐ  ഡിപ്പോയുടെ മുമ്പില്‍ സമരം സി ഐ ടി യു  ജില്ലാ വൈസ് പ്രസിഡന്റ് എം പി സലിം ഉദ്ഘാടനം ചെയ്തു.ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു,എഹരി,എ സുധാകരന്‍ കെ ദിലീപ്, ഒ മാനുകുട്ടന്‍ പി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.