Fincat

ഏഴ് വയസുകാരിക്ക് ഷിഗല്ല ലക്ഷണങ്ങൾ; ആഹാര ശുചിത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ജില്ലയിൽ ഒരാൾക്ക് കൂടിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

1 st paragraph

ഏഴ് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം കുട്ടി ഇപ്പോൾ പൂർണ ആരോഗ്യവതിയായി വീട്ടിൽ വിശ്രമത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

2nd paragraph

അഞ്ഞൂറ് പേർ പങ്കെടുത്ത ഒരു ഇഫ്താർ വിരുന്നിൽ ഈ കുട്ടികൾ നേരത്തെ പങ്കെടുത്തിരുന്നു. ഇവിടുന്നാകാം രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. എരഞ്ഞിക്കൽ മേഖലയിൽ അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഭക്ഷണ പാനീയങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഷിഗല്ലയുടെ ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​ഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

സ്വീകരിക്കേണ്ട മുൻകരുതൽ

1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,

2.ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

3.തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

4.കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.

5.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.

6.പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

7.വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക.

8. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.

9.വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

10.കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

11.വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.

12.രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

13.പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

14.രോഗ ലക്ഷണങ്ങൾ ഉള്ളവർ ഓ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.

15.കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക