പോലീസിന്റെ പദ്ധതി പൊളിച്ച് കോടതി

ഗുഹാവത്തി: വനിതാ കോണ്‍സ്റ്റബിളിനെ ജിഗ്നേഷ് മേവാനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അസം പോലീസിനെതിരെ രൂക്ഷവിമര്‍ശനം.പോലീസ് കേസ് കെട്ടിച്ചമച്ചതെന്ന് കോടതി. കോടതി ജിനേഷ് മേവാനി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. നിയമത്തെയും കോടതിയെയും ദുരുപയോഗം ചെയ്ത് കൂടുതല്‍ കാലം തടങ്കലില്‍ പാര്‍പ്പിക്കാനായിരുന്നു പോലീസിന്റെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
പ്രധാനമന്ത്രി മോദിക്കെതിരെ ട്വീറ്റ് ചെയ്‌തെന്ന കേസിലാണ് അസം പോലീസ് മേവാനിയെ അറസ്റ്റ് ചെയ്തത്. പ്രസ്തുത കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കേസുണ്ടാക്കിയത്.