Fincat

സന്തോഷ് ട്രോഫി: ടി.കെ. ജെസിന് എം.ഇ.എസ്. ഒരു ലക്ഷം രൂപ നൽകും

മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ നിലമ്പൂർ സ്വദേശി ടി.കെ. ജെസിന് എം.ഇ.എസ് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നൽകുമെന്ന് എം.ഇ.എസ്. സംസ്ഥാന പ്രഡിഡന്റ് ഡോ. ഫസൽ ഗഫൂർ അറിയിച്ചു.

പരിമിതമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് കേരളത്തിന്റെ അഭിമാനമായി മാറിയ മമ്പാട് എ.ഇ.എസ്. കോളജ് വിദ്യാർഥി കൂടിയായ ജെസിൻ നേടിയ ഓരോ ഗോളും സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലെ മായാത്ത മുദ്രകളാണെന്നും ഡോ. ഫസൽ ഗഫൂർ പറഞ്ഞു. രാജ്യാന്തര മൽസരങ്ങളും സന്തോഷ് ട്രോഫിയും ഉൾപ്പടെയുള്ള ടീമുകളിലേക്ക് 27ൽപ്പരം കാൽപന്തുകളിക്കാരെ വാർത്തെടുത്ത മമ്പാട് എം.ഇ.എസ് കോളജിനും ജെസിന്റെ വിജയം അഭിമാനമാണെന്നും ഡോ. ഫസൽ ഗഫൂർ പറഞ്ഞു.