Fincat

സൈലന്റ് വീല്‍ സൈക്കിള്‍ റാലിക്ക് മലപ്പുറത്ത് സ്വീകരണം നല്‍കി


മലപ്പുറം;ശബ്ദ മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാഷണല്‍ ഇനിഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് സംഘടിപ്പിക്കുന്ന  സൈലന്റ് വീല്‍ എന്ന സൈക്കിള്‍ റാലിക്ക്   ഐ എം എ യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ടൗണ്‍ഹാള്‍ മുറ്റത്ത് സ്വീകരണം നല്‍കി.
ജാഥാ ക്യാപ്റ്റന്‍ ഡോ.ശങ്കര്‍ മഹാദേവന്‍, ഡോ പി നാരായണന്‍, ഡോ അശോക വത്സല, ഡോ.കെ  വിജയന്‍ ഡോ. പി മുഹമ്മദ് ഹസ്സന്‍ ,.ഡോ.കെ എ പരീത്, ഡോ.ഹാമിദ് ഇബ്രാഹിം,  എന്നിവര്‍ സംസാരിച്ചു.

സൈലന്റ് വീല്‍ സൈക്കിള്‍ റാലിക്ക്  മലപ്പുറത്ത്  നല്‍കിയ സ്വീകരണം


ഇന്നലെ രാവിലെ 6.30 നു കോഴിക്കോട് ബീച്ചില്‍ നിന്നും ആരംഭിച്ച റാലിക്ക്  ഫറോക്ക്, രാമാനാട്ടുക്കര, കൊണ്ടോട്ടി എന്നിവിടങ്ങളിലും  സ്വീകരണം ലഭിച്ചു.

അനാവശ്യമായി ഹോണ്‍ അടിക്കാതിരിക്കുക, എയര്‍ ഹോണുകള്‍ ഒഴിവാക്കുക,  അമിത ശബ്ദം ഉള്ള സ്ഥലത്ത് ഇയര്‍ പ്രാട്ടക്ടിവ് ഡിവൈസെസ് ധരിക്കുക, പ്രാധന വീഥികളില്‍ സൈലന്റ് സോണ്‍ മാര്‍ക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സൈലന്റ് വീല്‍ എന്ന സൈക്കിള്‍ റാലിയുടെ ലക്ഷ്യം.കോഴിക്കോട് ആസ്റ്റര്‍ മിംസ,ബീച്ച് റൈഡേഴ്‌സ് കാപ്പാട്,മലബാര്‍ സൈക്കില്‍ റൈഡേഴ്‌സ് ,കാലിക്കറ്റ് പെഡ്‌ലേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പരിപാടിയില്‍ പങ്കാളികളായി.വൈകീട്ട് പെരിന്തല്‍മണ്ണയില്‍ റാലി സമാപിച്ചു.