വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റഗുലേറ്ററി കമ്മിഷനെ നിയോഗിക്കുക ;സി ഡബ്ലിയു എസ് എ

 
മലപ്പുറം; നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ അശാസ്ത്രീയമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് . റഗുലേറ്ററി കമ്മിഷനെ നിയോഗിക്കണമെന്ന്  കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സുപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി ഡബ്ലിയു എസ് എ) ജില്ലാ സമ്മേളനം  ആവശ്യപ്പട്ടു.

ബാവ പാറോളി (പ്രസിഡന്റ്


മലപ്പുറം ടൗണ്‍ഹളില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്‍ സെക്രട്ടറി  പി കെ ശശിധരനും  സാംസ്‌ക്കാരിക സമ്മേളനം പി  ഉബൈദുള്ള  എം എല്‍ എ യും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുജീബ് കൂട്ടായി അദ്ധ്യക്ഷത വഹിച്ചു.ഉമ്മര്‍ വളാഞ്ചേരി,   വി സുകുമാരന്‍  , ഉണ്ണി വളാഞ്ചേരി, ബഷീര്‍ ഇംത്തിയാസ് ,ശശി താനൂര്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാ പ്രവര്‍ത്തന റിപ്പോര്‍ട്ടും  സി ചന്ദ്രന്‍  വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സി കെ ശശി  (സെക്രട്ടറി)

മലബാര്‍ സിമന്റ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിക്കു കീഴില്‍ പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് കിട്ടിയവര്‍ക്ക് ബേങ്ക് വായ്പ അനുവദിക്കുക, എന്നീ  പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

പി ഇംതിയാസ്  (ട്രഷറര്‍ ),

പുതിയ ഭാരവാഹികളായി ബാവ പാറോളി (പ്രസിഡന്റ് ),  സി കെ ശശി  (സെക്രട്ടറി) , പി ഇംതിയാസ്  (ട്രഷറര്‍ ), കെ രായിന്‍ കുട്ടി, പ്രേമദാസന്‍ (വൈസ് പ്രസിഡന്റുമാര്‍)  പട്ടയില്‍ സുന്ദരന്‍ , ശിവന്‍ വേണ്ടര (ജോയിന്റ് സെക്രട്ടറിമാര്‍ )എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.